ഹെല്‍ത്തി കേരള മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

 

ഹെല്‍ത്തി കേരള മിഷന്റെ ഭാഗമായി ഒരുമനയൂര്‍ പഞ്ചായത്തിലെ ചേറ്റുവയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.വൃത്തി ഹീനമായ സാഹചര്യത്തിലും ജീവനക്കാര്‍ക്ക് ഹെല്‍ത്ത്് കാര്‍ഡ് ഇല്ലാത്തതിന്റെ അടിസ്ഥാനത്തിലും തട്ടുകടകള്‍ ബേക്കറികള്‍, ജ്യൂസ് കടകള്‍, സമൂസ നിര്‍മ്മാണ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ കാറ്ററിങ് സെന്ററുകള്‍, ചായക്കടകള്‍ തുടങ്ങിയ 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഒരു സ്ഥാപനം അടച്ചു പൂട്ടി. ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡും സ്ഥാപനങ്ങളുടെ ലൈസന്‍സും പരിശോധിച്ചു. മറ്റു പഞ്ചായത്തുകളില്‍ നിന്നും വരുന്ന കുടിവെള്ള ടാങ്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ജല പരിശോധന ഫലം നിര്‍ബന്ധമാക്കി. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത മൂന്ന് പേരെ സ്ഥാപനങ്ങളില്‍ നിന്നും ഒഴിവാക്കി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി എം വിദ്യാസാഗര്‍, മണിമേഖല, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ വി. വി അജിത,എന്‍ എസ് സുമംഗല, ആശാവര്‍ക്കര്‍ പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.