25.2 C
Kunnamkulam
Thursday, August 6, 2026
Home CCTV Desk പുതിയ ന്യൂനമര്‍ദ്ദം; മഴ കനക്കും, തൃശൂരില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

പുതിയ ന്യൂനമര്‍ദ്ദം; മഴ കനക്കും, തൃശൂരില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കവെ കേരളത്തില്‍ അതിശക്ത മഴ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ 4 ദിവസം വിവിധ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലുമാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 26 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 27 ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!