ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യത. ഇതേ തുടര്‍ന്നു ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ സൈറണ്‍ മുഴങ്ങും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ചുവന്ന ജാഗ്രതയുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം രണ്ടു ദിവസത്തിനകം എത്തിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 27 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.