പുന്നത്തൂര്‍ കോട്ടയിലെ ആനകളുടെ ദുരൂഹ മരണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തണം; നിവേദിത സുബ്രഹ്‌മണ്യന്‍

ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയിലെ ആനകളുടെ ദുരൂഹ മരണങ്ങളില്‍ ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു ബിജെപി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് നിവേദിത സുബ്രഹ്‌മണ്യന്‍ ആവശ്യപ്പെട്ടു. കൊമ്പന്‍ ‘ഗോകുലിന്റെ വിയോഗം, പുന്നത്തൂര്‍ കോട്ടയിലെ ഗജസമ്പത്തിനെ കാര്‍ന്നുതിന്നുന്ന ദുരവസ്ഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. 15 വര്‍ഷത്തിനിടെ 50 വയസ്സില്‍ താഴെയുള്ള 24 ആനകളുള്‍പ്പെടെ 31 ആനകള്‍ ചരിഞ്ഞു. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരങ്ങള്‍ ബിജെപി നടത്തുമെന്നും നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് അറിയിച്ചു.

ADVERTISEMENT