ഹിന്ദി ദിവസ് ആചരിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹിന്ദി ദിവസ് ആചരിച്ചു. 1949 സെപ്തംബര്‍ 14നായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചത്. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ ദിനാചരണം വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. ഹിന്ദി ഭാഷയുടെ ചരിത്രം , സാഹിത്യം, സവിശേഷതകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും പ്രസംഗം, കവിതപാരായണം, സമൂഹഗാനം എന്നിങ്ങനെ വിവിധ പരിപാടികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുകയും ചെയ്തു.

ADVERTISEMENT