ഒരുമനയൂര്‍ പഞ്ചായത്തില്‍ ഹിന്ദു ഏകത സമ്മേളനം സംഘടിപ്പിച്ചു. മാങ്ങോട്ട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ഷണ്മുഖാനന്ദഹാളില്‍ നടന്ന സമ്മേളനം അഡ്വ. മാങ്ങോട്ട് രാമകൃഷ്ണ മേനോന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മോഹനന്‍ കൊട്ടരപ്പാട്ട് അധ്യക്ഷത വഹിച്ചു.
സേവാഭാരതി ജില്ല സംഘടന സെക്രട്ടറി പി.യു സനീഷ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ സിന്ധു അശോകന്‍, പടന്ന മഹാസഭ പ്രതിനിധി ശ്രീപത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. ഷീബ പ്രകാശ് സ്വാഗതവും നന്ദകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.



