27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് 84കാരിക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് 84കാരിക്ക് ദാരുണാന്ത്യം

567

എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് 84കാരിക്ക് ദാരുണാന്ത്യം. ആറങ്ങോട്ടുകര ചെട്ടിപ്പടിയില്‍ കീഴൂട്ട് പടി വീട്ടില്‍ അമ്മിണി (84) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.45 ഓടെയാണ് അപകടം ഉണ്ടായത്. കുട്ടഞ്ചേരി അയ്യപ്പക്ഷേത്രത്തിനടുത്ത് വെച്ച് നിയന്ത്രണം വിട്ട കാര്‍ മതിലിലിടിക്കുകയായിരുന്നു. അമ്മിണിയുടെ മകന്‍ ബാബു (40) ആണ് കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ സീറ്റിലിരുന്ന അമ്മിണിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അമ്മിണിയെ ഉടന്‍ തന്നെ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാബുവിനും പരിക്കുണ്ട്.

ADVERTISEMENT
error: Content is protected !!