പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രീയര്‍ക്കീസ് ബാവ ക്രിസ്മസ് – പുതുവല്‍സര ആശംസകള്‍ നേര്‍ന്നു

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രീയര്‍ക്കീസ് ബാവ ക്രിസ്മസ്- പുതുവല്‍സര ആശംസകള്‍ നേര്‍ന്നു. യേശുക്രിസ്തു പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവവുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുളടഞ്ഞ ലോകത്തിലേക്ക് പ്രകാശമായിട്ടാണ് യേശുവിന്റെ ജനനം. ലോകത്തിന്റെ പാപങ്ങളെ നീക്കം ചെയ്യാനും മനുഷ്യവര്‍ഗ്ഗത്തിന് പ്രത്യാശ നല്‍കാനുമാണ് ദൈവം മനുഷ്യനായി അവതരിച്ചത്. ആ ദൈവീക വെളിച്ചം നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും എപ്പോഴും പ്രകാശിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും ഏവര്‍ക്കും സന്തോഷകരമായ ക്രിസ്മസ്സും അനുഗ്രഹീതമായ പുതുവര്‍ഷവും ആശംസിക്കുന്നതായും ബാവ പറഞ്ഞു.

ADVERTISEMENT