ചരിത്ര പ്രസിദ്ധമായ പഴഞ്ഞി പള്ളിപ്പെരുന്നാളിന് കൊടിയേറി. പഴഞ്ഞി മുത്തപ്പന്‍ എന്നറിയപ്പെടുന്ന പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 340-ാം ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 2 , 3 തീയതികളിലായാണ് ആഘോഷിക്കുന്നത്. ഗീവര്‍ഗീസ് സഹദായുടെ നാമദേയത്തിലുള്ള കുരിശുപള്ളി പെരുന്നാള്‍
കുര്‍ബാനക്കും പ്രദക്ഷിണത്തിനും ശേഷം സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത പെരുന്നാള്‍ കൊടിയേറ്റം നടത്തി. ഇടവക വികാരി ഫാദര്‍ ജോണ്‍ ഐസക്, സഹ വികരി ഫാദര്‍ ആന്റണി പൗലോസ് എന്നിവര്‍ സഹകാര്‍മ്മികരായി, കൈസ്ഥിനി സാംസണ്‍ പുലിക്കോട്ടില്‍, സെക്രട്ടറി ജയ്‌സണ്‍ ചീരന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ആത്മീയ സംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.