അപകട ഭീഷണിയായി ഗുരുവായൂരില്‍ റോഡിന് നടുവില്‍ ദ്വാരം

അപകട ഭീഷണിയായി ഗുരുവായൂര്‍ ഔട്ടര്‍ റിങ് റോഡിന് നടുവില്‍ ദ്വാരം രൂപപ്പെട്ടു. ചാമുണ്ഡേശ്വരി റോഡിലേക്കുള്ള ഇറക്കത്തിലാണ് ആഴത്തിലുള്ള ദ്വാരം ഉണ്ടായിരിക്കുന്നത്. റോഡില്‍ തടസം കാണുമ്പോള്‍ വാഹനങ്ങള്‍ പെട്ടെന്ന് റോഡിന് വലതുഭാഗത്ത് കൂടി എടുക്കുന്നത് അപകട ഭീഷണി വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. എത്രയും വേഗം ദ്വാരം അടക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു.

ADVERTISEMENT