സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന ജ്വാല റോസിനെ ആദരിച്ചു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ തൃശ്ശൂരിനെ പ്രതിനിധീകരിക്കുന്ന ജ്വാല റോസിനെയും പിതാവും പരിശീലകനുമായ ബിഞ്ചു ജേക്കബിനെയും കൂനംമൂച്ചി സത്സംഗ് പ്രവര്‍ത്തകര്‍ ആദരിച്ചു.  സത്സംഗ് ചെയര്‍മാന്‍ മേജര്‍ പി.ജെ.സ്‌റ്റൈജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വിഭാഗത്തിലെ ജില്ല ടി.ബി. ഓഫീസര്‍ ഡോ. അജയ് രാജന്‍ ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചു. സത്സംഗ് പ്രവര്‍ത്തകര്‍ ഇരുവരേയും പൊന്നാട അണിയിച്ച് ആദരിച്ചു.

ADVERTISEMENT