പത്തോളം ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടുകയും 2024 & 2025 ബാല പുരസ്‌കാരം നേടുകയും ചെയ്ത ഐറിന്‍ സുഹൈലിനെ അകലാട് മഹല്ല് സംരക്ഷണ സമിതി ആദരിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, കലാംസ് വേള്‍ഡ് റെക്കോര്‍ഡ് തുടങ്ങി നിരവധി റെക്കോഡുകളാണ് ഐറിന്‍ സുഹൈല്‍ നേടിയിട്ടുള്ളത്. അകലാട് മഹല്ല് സംരക്ഷണ സമിതി അധ്യക്ഷന്‍ ഉമ്മര്‍ ഓളങ്ങാട്ട്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇ പി അലി, എം ടി ഹസ്സന്‍ ഹാജി, എ പി അബൂബക്കര്‍, കെ വി യൂസഫ് ഹാജി, നൂറുദ്ദീന്‍ പെരുമ്പുള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.