കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ മമ്മിയൂര്‍ എല്‍.എഫ് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും മന്നലാംകുന്ന് സ്വദേശിയുമായ റയിസ് അസൈനാരകത്തിനെ കോണ്‍ഗ്രസ്സ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. നേതാക്കളായ എം.വി ഹൈദ്രലി, ഉമ്മര്‍ മുക്കണ്ടത്, പി.കെ ഹസന്‍, കെ കെ ഷുക്കൂര്‍, ഷേര്‍ബനൂസ് പണിക്കവീട്ടില്‍, കെ കെ അക്ബര്‍, എ എ ഗദ്ദാഫി, മഹ്ഷൂക് മന്ദലാംകുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.