കനത്തമഴയില്‍ കരിയന്നൂരില്‍ വീട് തകര്‍ന്നു. കണ്ടാണശ്ശേരി പഞ്ചായത്തിലെ കരിയന്നൂര്‍ പുറവങ്ങാട്ടില് ധനലക്ഷ്മിയുടെ വീടാണ് ഞായറാഴ്ച്ച പുലര്‍ച്ചെ നാലോടെ തകര്‍ന്നത്. ഓട് പാകിയ വീടിന്റെ മേല്‍ക്കൂരയും ചുമരും ഉള്‍പ്പെടെയുള്ള ഭാഗങ്ങളും തകര്‍ന്ന് നിലം പൊത്തുകയായിരുന്നു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ധനലക്ഷ്മി രാത്രി ഉറങ്ങാനായി അയല്‍വീട്ടില്‍ പോകാറുള്ളതിനാല്‍ ആളപായം ഒഴിവാകുകയായിരുന്നു. വീടിന്റെ ബാക്കി ഭാഗങ്ങള്‍ ഏത് സമയത്തും നിലം പൊത്താവുന്ന നിലയിലാണ്.