കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണു; തലനാരിഴക്ക് രക്ഷപ്പെട്ട് അമ്മയും മകനും

കൂറ്റനാട് കോതച്ചിറയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് വീണു. ശബ്ദം കേട്ട് ഓടിയിറങ്ങിയതിനാല്‍ തലനാരിഴക്ക് രക്ഷപ്പെട്ട് അമ്മയും മകനും.
നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ പടിക്കല്‍ഞാലില്‍ വിജയരാജന്റെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്ന് വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു അപകടം. ഓട്ടോ തൊഴിലാളിയായ വിജയരാജന്റെ ഭാര്യയും മകനും മാത്രമാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. വൈകുന്നേരം വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ശബ്ദത്തോടെ മണ്‍ തരികള്‍ വീഴുന്നത് കണ്ടതോടെ ഇരുവരും അപകടം മനസിലാക്കി വീടിനകത്ത് നിന്നും അടുക്കള വാതിലിലൂടെ പുറത്തേക്ക് ഓടിയിറങ്ങി. ഇതേ സമയത്തുതന്നെ വീടിന്റെ മേല്‍ക്കൂരയും ചുമരുകളുമടങ്ങുന്ന മധ്യഭാഗം പൂര്‍ണ്ണമായും നിലംപൊത്തി. വിജയരാജനും കുടുംബവും പ്രദേശത്തെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറി.

ADVERTISEMENT