വേലൂരില്‍ ഗൃഹനാഥന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. വല്ലൂരാന്‍ വീട്ടില്‍ പൗലോസ് മകന്‍ ഷാജു (60)ആണ് മരിച്ചത്. ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ ഇന്നലെ അര്‍ദ്ധരാത്രിയോടെ മരണ സംഭവിച്ചത്. പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഷിജുവിനെ കടന്നല്‍ ആക്രമണത്തില്‍ നിന്നും മോചിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.