ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഗുരുവായൂരില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചാമുണ്ടേശ്വരി നക്ഷത്ര മരതകം ഫ്‌ലാറ്റില്‍ താമസിക്കുന്ന കരുവന്നൂര്‍ പടിഞ്ഞാറത്ത് വീട്ടില്‍ മോഹനന്‍ നായര്‍ ഭാര്യ സൗദാമിനി (70 )യാണ് മരിച്ചത്. സംസ്‌കാരം നടത്തി. ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വിഭാഗം മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. രമ്യ, സേതുലക്ഷ്മി എന്നിവര്‍ മക്കളാണ്.

ADVERTISEMENT