ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കരസ്ഥമാക്കി നാടിന് അഭിമാനമായ ഹുദാ ബീന്‍ത് മുസ്തഫയെ സിപിഐഎം പട്ടിക്കര ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.നാലു മിനിറ്റില്‍ 92 ട്രാഫിക് സിഗ്‌നലുകള്‍ തിരിച്ചറിഞ്ഞ് പറയുന്നതിലൂടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് ഹുദാ ബീന്‍ത് മുസ്തഫ അര്‍ഹയായത്. പ്രശസ്ത സിനിമ താരം ഇര്‍ഷാദ് അലി ഹുദയ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു.ചടങ്ങില്‍ സിപിഐഎം പട്ടിക്കര ബ്രാഞ്ച് സെക്രട്ടറി എന്‍.എ. ഇഖ്ബാല്‍ ബ്രാഞ്ച് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.