27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Guruvayur ചിങ്ങപ്പുലരി ; ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്

ചിങ്ങപ്പുലരി ; ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്

35

ചിങ്ങപുലരിയില്‍ കണ്ണനെ കാണാന്‍ വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനത്തിനായി നട തുറന്നത് മുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ബിന്ദു കൃഷ്ണ എന്നിവര്‍ ദര്‍ശനം നടത്തി. പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയാണ് തിരക്ക് നിയന്ത്രിച്ചത്. കര്‍ക്കിടകത്തിന്റെ ഒരു മാസത്തെ ഇടവേളക്കുശേഷം ക്ഷേത്രത്തില്‍ വിവാഹ തിരക്കാരംഭിച്ചു. 77 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രസന്നിധിയില്‍ നടന്നത്. ഈ മാസം ഇരുപത്തിമൂന്നിനും 30നും റെക്കോര്‍ഡ് വിവാഹ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

ADVERTISEMENT
error: Content is protected !!