ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം എരുമപ്പെട്ടി പഞ്ചായത്തില്‍ അഴിമതി നടത്തുകയാണെന്ന് ആരോപിച്ചും പഞ്ചായത്തിലും, ക്ഷീര വ്യവസസായ സഹകരണ സംഘത്തിലും സി.പി.എം നടത്തിയ ക്രമക്കേടുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. മങ്ങാട് സെന്ററില്‍ നടത്തിയ ഉപവാസ സമരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് അധ്യക്ഷനായി.