തൃത്താലയിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 962 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കേരളത്തിൽ ആദ്യമായാണ് പോലീസ് ഇത്രയും അളവിൽ ഹൈബ്രിഡ് കഞ്ചാവ് പിടി കൂടുന്നത്.ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി നടന്ന പരിശോധനയിൽ തൃത്താല മണ്ഡലത്തിലെ തലക്കശ്ശേരിയിൽ നിന്നാണ് 962 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പോലീസ് പിടി കൂടുന്നത്. പട്ടാമ്പി പെരുമടിയൂർ സ്വദേശി പാലത്തിങ്കൽ വീട്ടിൽ 34 വയസുള്ള ഷമീർ ആണ് പിടിയിലാവുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പി മനോജ് കുമാർ , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ ഇൻസ്പെക്ടർ മനോജ് ഗോപി, സബ് ഇൻസ്പെക്ടർ സുഭാഷ് m, ഹംസ K എന്നിവരുടെ നേതൃത്വത്തിലുള്ള തൃത്താല പോലീസും , പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ചൊവ്വാഴ്ച രാത്രി 9 മണിയോടെ പ്രതിയെ പിടികൂടിയത്.