വേലൂര്‍ പഞ്ചായത്ത് കൃഷിഭവനില്‍ 2024-25 വര്‍ഷത്തെ സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ ഹൈബ്രിഡ് പച്ചക്കറി കൃഷി വ്യാപനം പദ്ധതിയുടെ ഭാഗമായുള്ള ഹൈബ്രിഡ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. വെണ്ട, വഴുതന, തക്കാളി, കുകുമ്പര്‍, മുളക് എന്നിവയുടെ തൈകളാണ് നല്‍കുന്നത്. വിതരണോദ്ഘാടനം വേലൂര്‍ കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ ഷോബി നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ആര്‍ പി. അഞ്ജന പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ വിമല നാരായണന്‍, കൃഷി അസിസ്റ്റന്റുമാരായ ബൈജു ഫ്രാന്‍സിസ് എ. സ്വപ്ന ധന്യ. എം.സി. തുടങ്ങിയവര്‍ പങ്കെടുത്തു.