അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പേഴ്സ് അസോസിയേഷന്‍ സി.ഐ.ടി.യു. മുല്ലശ്ശേരി പ്രൊജക്ട് കമ്മറ്റിയുടെ നേതൃത്വത്തില്‍
ഐ.സി.ഡി.എസ്. രൂപീകരണ ദിനത്തിന്റെ ഭാഗമായി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പുവ്വത്തൂര്‍ വ്യാപാര ഭവനില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സിഐടിയു കേന്ദ്ര കമ്മറ്റി അംഗവും യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ.കെ.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് കമ്മറ്റി പ്രസിഡണ്ട് കെ.ആര്‍.രമ്യ അദ്ധ്യക്ഷയായി. സി.ഐ.ടി.യു. മണലൂര്‍ ഏരിയ സെക്രട്ടറി പി.ജി.സുബിദാസ് , കെ.ആര്‍.ഗീത, ശ്രീബിത ഷാജി എന്നിവര്‍ സംസാരിച്ചു.



