കുന്നംകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ട്രഷറര്‍ മുകേഷിന്റെ വസതിയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സുന്നി ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് നിസാര്‍ അലി വാഫി റമദാന്‍ സന്ദേശം നല്‍കി. പ്രസ് ക്ലബ് സെക്രട്ടറി അജ്മല്‍ ചമ്മന്നൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രഷറര്‍ മുകേഷ്, ജോ. സെക്രട്ടറി കെ.കെ നിഖില്‍, രവീന്ദ്രനാഥ് കൂനത്ത്, റഫീക്ക് കടവല്ലൂര്‍, പി എസ് ടോണി, കെ ആര്‍ ബാബു, സുമേഷ് പി വില്‍സണ്‍, ഹരി ഇല്ലത്ത്, പ്രശാന്ത് കെ വില്‍സണ്‍, ബിമോന്‍, വിഷ്ണു വിജയന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.