എടക്കഴിയൂര്‍ പ്രവാസികളുടെ കൂട്ടായ്മ എനോറ യു.എ.ഇ യുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം’ സംഘടിപ്പിച്ചു. ദുബായ് അല്‍ ഖുസൈസിലെ അല്‍ ബുസ്താന്‍ സെന്ററില്‍ വെച്ച് നടത്തിയ പരിപാടിയില്‍ മൂന്നൂറിലധികം എടക്കഴിയൂര്‍ നിവാസികളും കുടുംബാഗംങ്ങളും പങ്കെടുത്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ മാനേജ്‌മെന്റ് കമ്മിറ്റി അംഗം അബൂബക്കര്‍, മറ്റു പ്രാദേശിക സംഘടനകളുടെ ഭാരവാഹികളായ അഭിരാജ്, ഡോ. റെന്‍ഷി രഞ്ജിത്ത് എന്നിവര്‍ മുഖ്യാതിഥികളായി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുല്‍ കാദര്‍ എം. വി, പ്രസിഡണ്ട് ഷാജി എം. അലി, സെക്രട്ടറി മനാഫ് പാറയില്‍, ഉപദേശകസമിതി അംഗം റസാക്ക് അമ്പലത്ത്, എന്നിവര്‍ സംസാരിച്ചു. എനോറയുടെ മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം എനോറ യുഎഇ യുടെ സ്ഥാപകാംഗവും പ്രഥമ പ്രസിഡന്റുമായ റസാഖ് അമ്പലത്തിനു നല്‍കികൊണ്ട് പ്രസിഡന്റ് ഷാജി എം. അലി നിര്‍വ്വഹിച്ചു.