യുവ എഴുത്തുകാരി ഷംല നൗഷാദ് ആയമുക്കിന്റെ ഇലമേലാപ്പ് എന്ന കവിത സമാഹാരത്തിന്റ കവര്‍ പ്രകാശനം ചെയ്തു. കേച്ചരി ആയമുക്കില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും ഗിന്നസ് റെക്കോഡ് ജേതാവുമായ സത്താര്‍ ആദൂര്‍ കവര്‍ പ്രകാശനം നിര്‍വഹിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ്,ചൂണ്ടല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ടി കെ ഹക്കീം, ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ടി ഒ സെബി എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം പുതുവേലിയിലെ ഇമ പബ്ലിക്കേഷന്‍സാണ് പുസ്തക പ്രസാധകര്



