നെല്ലുവായ് ശ്രീ ധന്വന്തരീ ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം നടന്ന ചടങ്ങിന് മേല്‍ശാന്തി മേക്കാട് നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കീഴ്ശാന്തി പരമേശ്വരന്‍ സഹകാര്‍മ്മികനായി. ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ് നേതൃത്വം നല്‍കി. ശേഷം പൂജിച്ച നെല്‍ക്കതിര്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.