കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു തുടങ്ങി

കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ റോഡരികുകളില്‍ സ്ഥാപിച്ചിരുന്ന അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു തുടങ്ങി. ഇവ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയും പിഴയും ഉണ്ടാകും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ അടിയന്തര നടപടി. പെരുമ്പിലാവ് ജംഗ്ഷനിലെ റോഡരികുകളില്‍ സ്ഥാപിച്ചിരുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും പ്രോഗ്രാം ബോര്‍ഡുകളും ബാനറുകളും എല്ലാം നീക്കം ചെയ്തു. വരും ദിവസങ്ങളില്‍ പഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങളിലും സമാന നടപടിയുണ്ടാകും. ബോര്‍ഡുകളിലെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ശേഖരിച്ച് ഇവരില്‍ നിന്നും പിഴ ഈടാക്കുമെന്നും ഇവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

 

ADVERTISEMENT