അനധികൃത മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് പേരെ കുന്നംകുളം റെയ്ഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആര്‍ത്താറ്റ് കൂളിയാട്ടില്‍ വീട്ടില്‍ സുബീഷ് (43),അടുപ്പുട്ടി കണ്ടംപ്പുള്ളി വീട്ടില്‍ പ്രകാശന്‍ (52) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. മണിക്ണ്ഠന്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.ജി. ശിവശങ്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഡ്രൈ ഡേകളില്‍,മേഖലയില്‍ അനധികൃത വില്‍പ്പന വ്യാപകമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുരേഷ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി. ഗണേശന്‍പിള്ള, ജിതിന്‍, ശ്രീരാഗ്, സജീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.