മുനക്കകടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പ്

മുനക്കകടവ് അഴിമുഖത്ത് അനധികൃത മണലെടുപ്പ്. മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്റര്‍ ലേബര്‍ യൂണിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. കടപ്പുറം പഞ്ചായത്ത് 9-ാം വാര്‍ഡ് അഴിമുഖം കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സമീപം ചേറ്റുവ പുഴയുടെ തീരത്തിനോട് ചേര്‍ന്ന് അനധികൃതമായി സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തില്‍ മണലെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.് മണലെടുപ്പ് മൂലം പുഴയുടെ തീരം ഇടിയുകയും, പ്രദേശങ്ങളില്‍ ഉപ്പുവെള്ളം കയറാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. മുമ്പ് ഈ പ്രദേശത്ത് നിന്ന് മണലെടുക്കുവാനുള്ള നീക്കം മുനക്കകടവ് ഫിഷ്‌ലാന്റിംഗ് സെന്റര്‍ ലേബര്‍ യൂണിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറെ ഈ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ മണല്‍ എടുപ്പ് ് നിര്‍ത്തിവെക്കണമെന്ന് ഉത്ത രനിടുകയും ചെയ്തിരുന്നു ഈ ഉത്തരവ് നിലനില്‍ക്കേയാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ കടപ്പുറം പഞ്ചായത്ത് 9-ാം വാര്‍ഡ് അഴിമുഖം ചേറ്റുവ പുഴയുടെ തീരത്ത് നിന്ന് അനതികൃതമായി മണല്‍ എടുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അനധികൃതമ മണല്‍ എടുപ്പിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകുവാന്‍ മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്റര്‍ ലേബര്‍ യൂണിയന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.

ADVERTISEMENT