പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയുടെ കൊയ്ത്തുത്സവം ആഘോഷിച്ചു

പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയുടെ കൊയ്ത്തുത്സവം ആഘോഷിച്ചു. രാവിലെ 8 മണിക്ക് വിശുദ്ധ കുര്‍ബാനക്ക് ഇടവക മുന്‍ വികാരി ഫാ. ജോണ്‍ ജോര്‍ജ് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ആദ്യ ലേലം നടത്തപെട്ടു. ഇടവക അംഗവും, പ്രവാസി വ്യവസായിയുമായ ഷാജു സൈമണ്‍ 101,000 രൂപക്ക് ആദ്യ ലേലം സ്വന്തമാക്കി. സൗജന്യ നേത്ര പരിശോധന ക്യാമ്പ്, വിവിധ വാര്‍ഡുകളുടെയും സംഘടനകളുടെയും സ്റ്റാളുകള്‍, ഗെയിമുകള്‍, എന്നിവ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. വികാരി ഫാ. അനു ഉമ്മന്‍, ട്രസ്റ്റി ഡെന്നി വി.കെ, സെക്രെട്ടറി സാം മോണ്‍സി, ജോയിന്റ് ട്രസ്റ്റി രാജു റ്റി.ജി, കണ്‍വീനര്‍ ഷെബിന്‍ സണ്ണി, ജോയിന്റ് കണ്‍വീനര്‍ ലിംസണ്‍ സി.റ്റി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT