കുടിവെള്ള പദ്ധതിയുടെയും, ബൈലൈന്‍ റോഡിന്റെയും ഉദ്ഘാടനം നടത്തി

കുന്നംകുളം നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ വാര്‍ഡ് 24, ചീരംകുളത്തെ ചെറുവത്തൂര്‍ എസ്.സി.നഗര്‍ കുടിവെള്ള പദ്ധതിയുടെയും, ബൈലൈന്‍ റോഡിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ നിര്‍വഹിച്ചു.വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. ചെറുവത്തൂര്‍ എസ്.സി.നഗര്‍ കുടിവെള്ള പദ്ധതി 4,60,000 രൂപയും, ബൈലൈന്‍ 250 മീറ്റര്‍ റോഡിന് 5,20,000 രൂപയുമാണ് ചിലവഴിച്ചത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.സുരേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേമന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സോമശേഖരന്‍, കൗണ്‍സിലര്‍മാരായ ബിനീഷ്, വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT