സംസ്ഥാനത്തെ മുഴുവന്‍ പൊതു വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാ വകുപ്പും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് നടപ്പിലാക്കുന്ന പഠനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം മൂര്‍ക്കനിക്കര ഗവ: യു.പി.സ്‌ക്കൂളില്‍ വെച്ച് നടന്നു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ – ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജനും, ജില്ലാ തല പഠനോത്സവ ഉദഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിന്‍സും നിര്‍വ്വഹിച്ചു. നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ രവി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ കെ. അജിതകുമാരി.ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. :ശ്രീജ ഡി, സര്‍വ്വശിക്ഷ കേരള പ്രോഗ്രാം ഓഫീസര്‍ ശശിധരന്‍ ഇ, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എ.നവീന തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.