കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം, പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ മുക്കിലപീടിക സെന്റര്‍, ഉദയ ക്ലബ്ബ് പരിസരം, ചിറ്റിലങ്ങാട്, കടങ്ങോട് പള്ളി, ഇയ്യാല്‍ കിഴക്കുമുറി, മനപ്പടി ജംഗ്ഷന്‍, മരത്തംകോട് മെട്രോ എന്നിവിടങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. 8 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.