ചാവക്കാട് കറുകമാട് എ.എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ റസാഖ് അധ്യക്ഷനായി. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ :വി.എം മുഹമ്മദ് ഗസ്സാലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഹസീന താജുദീന്‍, വി.പി മന്‍സൂര്‍ അലി, പി.എം ജയശ്രീ, മുഹമ്മദ് മോന്‍, അബ്ദുള്‍റഹിം, എം.സി സുധര്‍മ്മ ടീച്ചര്‍, കെ.എ ജോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.എ. മൈമൂനത്ത് സ്വാഗതവും സി ജോസഫ് ജോണ്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.