ചാവക്കാട് അങ്ങാടിത്താഴം മുര്‍ഷിദുല്‍ അനാം മദ്രസ്സയുടെ നവീകരിച്ച കെട്ടിടം മഹല്ല് ഖത്തീബ് ഹാജി കെ.എം. ഉമര്‍ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ കാളിയത്ത് അധ്യക്ഷത വഹിച്ചു. മഹല്ല് ജനറല്‍ സെക്രട്ടറി നൗഷാദ് അഹമ്മു മുഖ്യപ്രഭാഷണം നടത്തി. മദ്രസ കമ്മിറ്റി സെക്രട്ടറി ഷംസുദ്ധീന്‍, സദര്‍ മുഅല്ലിം പൈലിപ്പുറം അബൂബക്കര്‍ മുസ്ലിയാര്‍, ഷംസുദ്ധീന്‍ എന്‍.കെ., നാസര്‍ കൊളാടി, ഹബീബ് എന്‍.കെ., അനീഷ് പാലയൂര്‍, നൗഷാദ് നെടുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. മദ്രസ കമ്മറ്റി പ്രസിഡന്റ് സാലിഹ് കാളിയത്ത് സ്വാഗതവും സെക്രട്ടറി ഷജീര്‍ അങ്ങാടി നന്ദിയും പറഞ്ഞു.