ചാവക്കാട് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പാലയൂര്‍ തനിമ റോഡിന്റെയും കാനയുടെയും ഉദ്ഘാടനം നടത്തി.
11,60,000 രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക് അധ്യക്ഷത വഹിച്ചു. നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.എല്‍ ടോണി പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ബുഷറ ലത്തീഫ്, അഡ്വക്കറ്റ് മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ, നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ കാനാമ്പുള്ളി എന്നിവര്‍ സംസാരിച്ചു. 14-ാം വാര്‍ഡ് കൗണ്‍സിലര്‍ സുപ്രിയ രാമചന്ദ്രന്‍ സ്വാഗതവും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.