വെസ്റ്റ് മങ്ങാട് പ്രവാസി കൂട്ടായ്മ പ്രവര്‍ത്തനോദ്ഘാടനവും പ്രഥമ പ്രവാസി സംഗമവും

വെസ്റ്റ് മങ്ങാട് പ്രവാസി കൂട്ടായ്മയുടെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനവും, പ്രഥമ മങ്ങാട് പ്രവാസി സംഗമവും മങ്ങാട് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.സൈമണ്‍ വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ബാബു എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മങ്ങാട് പള്ളി ട്രസ്റ്റി ജോണ്‍ വര്‍ഗീസ്, കുന്നംകുളം ഓര്‍ത്തോഡോക്‌സ് പ്രവാസി അസോസിയേഷന്‍ കമ്മിറ്റി അംഗം ഗിഗോ പി. പൈലുണ്ണി, മങ്ങാട് പള്ളി സെക്രട്ടറി സ്റ്റീഫന്‍ പുലിക്കോട്ടില്‍, കൂട്ടായ്മ സെക്രട്ടറി ഷിനോ നോബിള്‍, ട്രഷറര്‍ കെ.പി. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. സപ്തതി പൂര്‍ത്തീകരിച്ച മുന്‍ പ്രവാസികളെ സംഗമത്തില്‍ ആദരിച്ചു. പള്ളിയങ്കണത്തില്‍ ഗാനസന്ധ്യയും നടന്നു.

ADVERTISEMENT