പുന്ന പള്ളി റോഡ് നാടിന് സമര്‍പ്പിച്ചു

എന്‍.കെ.അക്ബര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിര്‍മിച്ച പുന്ന പള്ളി റോഡ് നാടിന് സമര്‍പ്പിച്ചു. ചാവക്കാട് നഗരസഭ അഞ്ചാം വാര്‍ഡിലാണ് 20,42000 രൂപ വിനിയോഗിച്ചാണ് പുന്നയിലെ ജനങ്ങളുടെ നീണ്ട കാലത്തെ സ്വപ്‌നമായ പള്ളി റോഡ് യാഥാര്‍ത്ഥ്യമാക്കിയയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടോണി സി എല്‍ പദ്ധതി വിശദീകരണം നടത്തി.

ADVERTISEMENT