ചാവക്കാട് കടപ്പുറം തൊട്ടാപ്പ് പതിനാലാം വാര്‍ഡ് മൂസാപ്പള്ളി റോഡിന്റെ ഉദ്ഘാടനം എം.എല്‍.എ. എന്‍.കെ.അക്ബര്‍ നിര്‍വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് കോണ്‍ക്രീറ്റ് റോഡും കാനയും നിര്‍മ്മിച്ചത്. മഴക്കാലമായാല്‍ ചെളിയും വെള്ളവും മൂലം സഞ്ചരിക്കാന്‍ കഴിയാത്തവിധം മൂസപള്ളി റോഡ് മാറിയിരുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ റാഹില വഹാബ് നല്കിയ നിവേദനത്തെ തുടര്‍ന്ന് എം.എല്‍.എ. 50 ലക്ഷം അനുവദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷയായി.