ജില്ല ഗ്യാസ് ഏജന്‍സീസ് തൊഴിലാളി സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചോട്ടു ഗ്യാസിന്റെ വിതരണോദ്ഘാടനവും ചാവക്കാട് നടന്നു. നഗരസഭ കെട്ടിടത്തിലേക്ക് മാറ്റിയ പുതിയ ഓഫീസ് എന്‍.കെ.അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് വി.ആര്‍.മുരളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കടപ്പുറം മണത്തല മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് കെ.എം. അലി, ടി.എസ്.ദാസന്‍, ബോര്‍ഡ് വൈസ് പ്രസിഡന്റ് ടി.ആര്‍.ഉദയന്‍, ബോര്‍ഡ് അംഗങ്ങളായ സി.ആര്‍. സിബി, എന്‍.കെ.ഷാജു, സിനി ജോബ് തുടങ്ങിയവര്‍ സംസാരിച്ചു.