നവീകരിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ നമ്പഴിക്കാട് നവീകരിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മണലൂര്‍ എം.എല്‍.എ. മുരളി പെരുനെല്ലി നിര്‍വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം -ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി 7 ലക്ഷത്തി 30 ആയിരംരൂപ ചെലവഴിച്ചാണ് ജനകീയാരോഗ്യകേന്ദ്രം നവീകരിച്ചത്.കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അധ്യക്ഷത വഹിച്ചു. ഇനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബസിച്ച് നടത്തിയ ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പിന് ആരോഗ്യ പ്രവര്‍ത്തകരും ആശ പ്രവര്‍ത്തകരും നേതൃത്വം നല്‍കി.

ADVERTISEMENT