അങ്ങാടിത്താഴം ഖബര്‍സ്ഥാന്‍ റോഡില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് മിഴി തുറന്നു

ഗുരുവായൂര്‍ നഗരസഭയിലെ അങ്ങാടിത്താഴം ഖബര്‍സ്ഥാന്‍ റോഡില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് മിഴി തുറന്നു. എന്‍.കെ.അക്ബര്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന നിധി ഉപയോഗിച്ചാണ് മിനി മാസ്റ്റ് സ്ഥാപിച്ചത്. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എം.ഷഫീര്‍, കൗണ്‍സിലര്‍മാരായ ബിബിത മോഹന്‍, സിന്ധു ഉണ്ണി, മുനീറ അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT