ഇന്ത്യന്‍ ബാങ്ക് കുന്നംകുളം ശാഖയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളും, ഫാനുകളും നല്‍കി. ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഇന്ത്യന്‍ ബാങ്ക് സോണല്‍ മാനേജര്‍ പ്രദീപ് കുമാറില്‍ നിന്ന് വാഹനങ്ങളുടെ താക്കോല്‍ ഏറ്റുവാങ്ങി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം സുരേഷ് ഫാനുകളും ഏറ്റുവാങ്ങി. രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും, മൂന്ന് ഫാനുകളുമാണ് നഗരസഭയ്ക്ക് നല്‍കിയത്.
സ്‌കൂട്ടര്‍ നഗരസഭയുടെ ദിവസേനയുള്ള ആവശ്യങ്ങള്‍ക്കും, ഫാനുകള്‍ ഗ്രീന്‍പാര്‍ക്കിലെ എം.സി.എഫിലേക്കും ഉപയോഗിക്കും.
Home Bureaus Kunnamkulam നഗരസഭയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറുകളും, ഫാനുകളും സമ്മാനിച്ച് ഇന്ത്യന്‍ ബാങ്ക്