ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ചിത്ര വിനോബാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. 3 ലക്ഷത്തി 48,000 രൂപ വകയിരുത്തി വയോജനങ്ങള്‍ക്ക് കട്ടിലുകള്‍, 2 ലക്ഷം രൂപ വകയിരുത്തി എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 57,000 രൂപ വകയിരുത്തി വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര എന്നിവയാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് അഡ്വ. എന്‍ എസ് സുമേഷ് അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമതി അധ്യക്ഷരായ സെബി മണ്ടുംപാല്‍, എ രത്‌നകുമാരി, പഞ്ചായത്ത് അംഗങ്ങള്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സുലു എന്നിവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു