പെരുമ്പടപ്പ് വന്നേരിയില്‍ നിയന്ത്രണംവിട്ട ടെമ്പോട്രാവലര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, രണ്ടു പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ എടപ്പാള്‍ കോലൊളമ്പ് സ്വദേശികളായ സുകുമാരരന്‍, ചന്ദ്രന്‍, എന്നിവരെ അല്‍ ഫസാ, പുത്തന്‍പള്ളി കെ.എം.എം എന്നീ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പുത്തന്‍പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സക്കായി സുകുമാരനെ കെ.എം.എം ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്ദംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്നേരി സ്‌കൂളിന് സമീപം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.