ചാവക്കാട് ശ്രീ വിശ്വനാഥ ക്ഷേത്രം ഉത്സവം, നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം; പോലീസ്

ചാവക്കാട് ശ്രീ വിശ്വനാഥ ക്ഷേത്രം ഉത്സവം, നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പോലീസ്. ക്ഷേത്രകമ്മിറ്റിയുടേയും പോലീസിന്റെയും നേതൃത്വത്തില്‍ വിവിധ പൂരാഘോഷ കമ്മിറ്റികളെ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും പോലീസ് പറഞ്ഞു. ചാവക്കാട് എസ്.ഐ. അനുരാജ്, സി.പി.ഒ. രജനീഷ് എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. പ്രധാന്‍, സെക്രട്ടറി കെ.ആര്‍. രമേശ് , ട്രഷറര്‍ എ.എ. ജയകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT