സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന സംയോജിത കൃഷിയുടെ ജില്ലാതല ഉദ്ഘാടനം കടങ്ങോട് പത്മനാഭന്റെ കൃഷിയിടത്തില്‍ നടന്നു. സി.പി.ഐ.എം കടങ്ങോട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നടീല്‍ ഉത്സവം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. സംയോജിത കൃഷി തൃശൂര്‍ ജില്ലാ കമ്മറ്റി ചെയര്മാന് എം.ബാലാജി അധ്യക്ഷനായി. സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി കെ.ഡി. ബാഹുലേയന് മാസ്റ്റര്‍, സംയോജിത കൃഷി ജില്ലാ കണ്‍വീനര്‍ സി.ആര്.രാഗേഷ്, കര്‍ഷ സംഘം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സുനില്‍കുമാര്‍,കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. എം.നൗഷാദ്,ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്, ചൊവ്വന്നൂര്‍ ബ്ലോക്ക് മെമ്പര്ജംഷീറ ഷിഹാബ്, വാര്‍ഡ് മെമ്പര്‍ യു.വി.ഗിരീഷ്, വെള്ളറക്കാട് ബാങ്ക് പ്രസിഡന്റ് സി.എം.അബ്ദുള്‍ നാസര്‍, തുടങ്ങിയര്‍ സംസാരിച്ചു.



