25.7 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk പൂളത്ത് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം സമാപിച്ചു

പൂളത്ത് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം സമാപിച്ചു

രണ്ട് ദിവസങ്ങളിലായി നടന്നുവന്നിരുന്ന ഞമനേങ്ങാട് കാവീട്ടില്‍ പൂളത്ത് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം സമാപിച്ചു. ആദ്യദിനം വൈകിട്ട് ദീപാരാധന, തുടര്‍ന്ന് കളമെഴുത്ത്, കളംപൂജ, അത്താഴപൂജ , പാല്‍ക്കുടം എഴുന്നള്ളിപ്പ്, രാത്രി 7 മണി മുതല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, വീരനാട്യം എന്നിവ ഉണ്ടായി. ഉത്സവ ദിവസമായ ചൊവ്വാഴ്ച കാലത്ത് വിശേഷാല്‍ പൂജകള്‍ ഗണപതി പൂജ എന്നിവക്ക് കീര്‍ത്തി ശാന്തി മുഖ്യ കാര്‍മ്മീകത്വം വഹിച്ചു. തുടര്‍ന്ന് തോറ്റംപാട്ട്, ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് തിറ, തെയ്യം, കരിങ്കാളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ എഴുന്നള്ളിപ്പ് അഞ്ഞൂര്‍ സെന്ററില്‍ സംഗമിച്ച് നബീശന്‍പടി വഴി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. വൈകീട്ട് അഞ്ചിന് പാണ്ടിമേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. തുടര്‍ന്ന് ദീപാരാധന, തൃശ്ശൂര്‍ ജനനയന അവതരിപ്പിച്ച ഫോക്ക് ഈവ് എന്നിവ ഉണ്ടായി. പരിപാടികള്‍ക്ക് കെ.എ പുഷ്‌കരന്‍, പി.കെ സജീവന്‍, പി.എം ബിജു ,പി ആര്‍ പ്രഭാത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!