കര്‍ഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി ആരംഭിച്ചു

കര്‍ഷക സംഘം മണത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി ആരംഭിച്ചു. മണത്തല അയിനിപ്പുള്ളി എ.കെ.ജി.റോഡ്, പരിപ്പില്‍ത്താഴം, ബേബി റോഡ് എന്നി പ്രദേശങ്ങളിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് തൈ നടീല്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം മണത്തല മേഖല സെക്രട്ടറി കെ.വി ശശി അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി മാലിക്കുളം അബ്ബാസ്, കരിമ്പന്‍ സന്തോഷ്, എ.എ. മഹേന്ദ്രന്‍ , കെ.പി.രഞ്ചന്‍, കെ.വി. ജയന്‍, ഗിരിജ പ്രസാദ് , രമ്യാ ബീനീഷ്, സുഭാഷ് മടേക്കടവ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT